28 March Thursday

റിപ്പബ്ലിക് ദിനാഘോഷം; ഗവർണർ ആരിഫ് ഖാൻ അഭിവാദ്യം സ്വീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022

തിരുവനന്തപുരം> കോവിഡ് രോ​ഗവ്യാപനം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടയില്‍, കനത്തസുരക്ഷയില്‍ രാജ്യം 73–ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. സംസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിവാദ്യം സ്വീകരിച്ചു. കോവിഡ് വ്യാപനം രൂക്ഷമായതിനാൽ പൊതുജനങ്ങൾക്ക് ചടങ്ങുകളിൽ പ്രവേശനമില്ല.


അടിസ്ഥാന സൗകര്യ വികസനത്തിൽ മികച്ച പുരോഗതി കേരളം കൈവരിച്ചുവെന്ന് തിരുവനന്തപുരത്ത്‌ നടന്ന റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുത്തുകൊണ്ട് ​ഗവർണർ പറഞ്ഞു. ‌ഹൈവേ വികസനം, ജലപാത, ഗ്യാസ് പൈപ്പ് ലൈൻ എന്നിവ കമ്മീഷൻ ചെയ്തത് മികച്ച നേട്ടമാണ്.

കോവിഡ് മൂന്നാം തരംഗത്തിനെ തിരായ പോരാട്ടത്തിനിടയിലും മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന കേരളത്തിന് നീതി ആയോഗ് റാങ്കിംഗിൽ തുടർച്ചയായി നേട്ടം കൈവരിക്കാൻ സാധിച്ചെന്നും ഗവർണർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top