29 March Friday

മുസ്ലിം ലീഗിന്റെ രാഷ്‌ട്രീയക്കളിക്ക്‌ മതനേതാക്കൾ നിന്ന് കൊടുക്കരുത്: ഐഎൻഎൽ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 23, 2021

കോഴിക്കോട് > വഖഫ് നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ടതിനെ വിവാദമാക്കി സാമുദായിക വികാരമിളക്കിവിടാനുള്ള മുസ്ലിം ലീഗിന്റെ രാഷ്‌ട്രീയക്കളിക്ക് മത സംഘടനകളും നേതാക്കളും നിന്നു കൊടുക്കരുതെന്ന് ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ്‌ എ പി അബ്ദുൽ വഹാബ് പറഞ്ഞു. വഖഫ് ഉദ്യോഗങ്ങളിൽ സമുദായ പ്രാതിനിധ്യം ഇല്ലാതാവുമെന്നാണ് മുസ്ലിം ലീഗ് പ്രചരിപ്പിക്കുന്നത്.

വഖഫ് സ്വത്തുക്കളുപയോഗിച്ച് ലീഗ് നേതാക്കൾ തന്നെ നടത്തുന്ന സ്ഥാപനങ്ങളിൽ എത്രകണ്ട് സമുദായ പ്രാതിനിധ്യമുണ്ടെന്ന് പരിശോധിക്കുമ്പോൾ അറിയാം ലീഗിന്റെ ഉദ്ദേശശുദ്ധിയും ആത്മാർത്ഥതയും. രാഷ്‌ട്രീയമായി നേരിട്ട പരാജയത്തിൽനിന്ന് ജനശ്രദ്ധ തിരിക്കാനുള്ള തന്ത്രം മാത്രമാണ് ലീഗ്‌ ഉയർത്തുന്ന വിവാദം. അതിന് മത നേതാക്കൾ ചട്ടുകമാവരുതെന്നും വഹാബ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top