26 April Friday

രേഖാരാജിന്റെ നിയമനം റദ്ദാക്കിയത് സുപ്രീം കോടതി ശരിവച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 23, 2022

ന്യൂഡൽഹി > ദളിത് ആക്‌ടിവിസ്റ്റ് രേഖ രാജിനെ എംജി സർവകലാശാലയിൽ ഗാന്ധിയൻ സ്‌റ്റഡീസിൽ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചത് റദ്ദാക്കിയ ഹൈക്കോടതി നടപടി സുപ്രീംകോടതി ശരിവച്ചു. നിയമന രീതി ശുദ്ധ അസംബന്ധമാണെന്നും അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

റാങ്ക് പട്ടികയിൽ രണ്ടാംസ്ഥാനത്തുള്ള നിഷ വേലപ്പൻനായർ സമർപ്പിച്ച ഹർജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇന്റർവ്യൂവിന് മാർക്ക് നൽകിയ മാനദണ്ഡങ്ങൾ നിയമാനുസൃതമല്ലെന്ന് ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാർ, സി എസ് സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നു. നിയമനം ശരിവച്ച സിംഗിൾ ബെഞ്ച് വിധിക്കെതിരായ അപ്പീലായിരുന്നു ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top