29 March Friday

തരൂരിന്‌ കണ്ണൂർ ഡിസിസിയിൽ സ്വീകരണം; കെ സി ഗ്രൂപ്പ്‌ ബഹിഷ്‌കരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 23, 2022

കണ്ണൂർ> ശശി തരൂർ എംപിയുടെ വിവാദമായ മലബാർ പര്യടനത്തിനിടെ കണ്ണൂർ ഡിസിസിയിൽ നൽകിയ സ്വീകരണം എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ഗ്രൂപ്പ്‌ ബഹിഷ്‌കരിച്ചു. ബുധനാഴ്‌ച കാലത്ത്‌ നടന്ന സ്വീകരണത്തിൽ ഡിസിസി സെക്രട്ടറി മാർട്ടിൻ ജോർജ്‌ ഉൾപ്പെടെയുള്ള മറ്റ്‌ ഗ്രൂപ്പുകാർ പങ്കെടുത്തപ്പോൾ വേണുഗോപാൽ ഗ്രൂപ്പിൽ പെട്ട സജീവ്‌ ജോസഫ്‌ എംഎൽഎ, മേയർ ടി ഒ മോഹനൻ,  സജീവ്‌ മാറോളി ഉൾപെപടെയുള്ളവർ ഒന്നടങ്കം ബഹിഷ്‌കരിച്ചു.  

അതേസമയം പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെ ബലൂൺ പരാമർശത്തെ തരൂർ പരിഹസിച്ചു.  ബലൂൺ വീർപ്പക്കാനല്ല മലബാർ പര്യടനം നടത്തുന്നത്‌. ഇത്തരം പരാമർശങ്ങളിൽ അസ്വസ്ഥത തോന്നുന്നൂ. ഞാനും എം കെ രാഘവൻ എംപിയും വിഭാഗീയ പ്രവർത്തനം നടത്തുവെന്നാണ്‌ പറയുന്നത്‌. എന്താണ്‌ വിഭാഗീയ പ്രവർത്തനമെന്ന്‌ അറിയണം. തെറ്റെന്തെന്നും മാധ്യമങ്ങളിലൂടെ പര്യടനം വിവാദമാക്കിയത്‌ ആരാണെന്നും  വിശദീകരിക്കണമെന്നും മാധ്യമപ്രർ്വത്തകരോട് സംസാരിക്കുമ്പോൾ തരൂർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top