27 April Saturday

രവീന്ദ്രൻ പട്ടയം തിരികെ വാങ്ങി പുതിയ പട്ടയം നൽകും : മന്ത്രി കെ രാജൻ

വെബ് ഡെസ്‌ക്‌Updated: Thursday Jan 20, 2022


തിരുവനന്തപുരം> രവീന്ദ്രന്‍ പട്ടയം തിരികെ വാങ്ങി പുതിയ പട്ടയം നല്‍കുമെന്ന് മന്ത്രി കെ രാജന്‍ . രവീന്ദ്രന്‍ പട്ടയം ഒരു ഉപകാരവും ഇല്ലാത്ത പട്ടയമാണ്‌.  അര്‍ഹരായവര്‍ക്ക് സാധുതയുള്ള പട്ടയം കൊടുക്കാന്‍ നടപടി തുടങ്ങിയത് 2019 ലാണെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.

ജില്ല കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതാണ് സര്‍ക്കാര്‍ ഉത്തരവ് അര്‍ഹരായവര്‍ക്ക് പുതിയ പട്ടയം നല്‍കാനും തീരുമാനിച്ചു ആരെയും കുടിയിറക്കില്ലായെന്നും മന്ത്രി അറിയിച്ചു.

രവീന്ദ്രന്‍ പട്ടയം കൈവശം വെച്ചതുകൊണ്ട് ആര്‍ക്കും ഒരുകാര്യവുമില്ല നിയമസാധുതയില്ലാത്തതിനാല്‍ ബാങ്കില്‍ നിന്ന് വായ്പയെടുക്കാനും മറ്റും ആളുകള്‍ വലഞ്ഞിരുന്നു. ഇത് പരിഗണിച്ചുകൊണ്ടാണ് അര്‍ഹാരയവര്‍ക്ക് സാധുതയുള്ള പട്ടയം നല്‍കുന്നതിനുള്ള നടപടികൾ ആരംഭിച്ചത്. 532 പട്ടയങ്ങളാണ് റദ്ദാക്കിയതെന്നും മന്ത്രി പറഞ്ഞു.ഇതൊരു പുതിയ ഉത്തരവല്ല. നേരത്തെയുള്ള നടപടിക്രമങ്ങളുടെ തുടർച്ചയാണെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top