കൊച്ചി> ട്രാൻസ് ജെൻഡറുകൾക്ക് റേഷൻ ലഭിക്കുന്നില്ലെന്ന പരാതിയിൽ എത്രയും വേഗം തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് അനു ശിവരാമൻ, ജസ്റ്റിസ് എ ആർ അനിത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് നിർദ്ദേശിച്ചത്. പാലക്കാട് ഒരു ട്രാൻസ്ജെൻഡറിന് റേഷൻ ലഭിച്ചില്ലെന്ന പരാതിയിലാണ് ഉത്തരവ്.
റേഷൻ കാർഡ് ഇല്ലാത്തവർക്കുപോലും സർക്കാർ റേഷൻ നൽകുന്നുണ്ടെന്നും ഈ കേസിൽ പാലക്കാട് ജില്ലാ സപ്ലൈ ഓഫീസറെ സമീപിച്ചാൽ നടപടി ഉണ്ടാകുമെന്നും അഡീഷണൽ അഡ്വക്കറ്റ് ജനറൽ രഞ്ജിത് തന്പാൻ വ്യക്തമാക്കി
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..