കോഴിക്കോട്>  ട്രെയിൻ യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ. കരിപ്പൂർ സ്വദേശി പള്ളിയാലിൽ നബീലിനെയാണ് (20) റെയിൽവേ പൊലീസ് അറസ്റ്റുചെയ്തത്. വെള്ളി രാവിലെ ഒമ്പതോടെ കോഴിക്കോട് സ്റ്റേഷനിലെത്തിയ പരശുറാം എക്സ്പ്രസിൽനിന്ന് യുവതി ഇറങ്ങവേയായിരുന്നു  അതിക്രമം. 
യുവതി ബഹളംവച്ചപ്പോൾ റെയിൽവേ പൊലീസ്  പിടികൂടി. യുവതിയുടെ പരാതിയിൽ  പൊലീസ് അറസ്റ്റുരേഖപ്പെടുത്തി. പ്രതിയെ  റിമാൻഡ് ചെയ്തു.
      
        
        
		
              
	
ദേശാഭിമാനി  വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്. 
വാട്സാപ്പ് ചാനൽ   സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..