05 July Saturday

ലൈം​ഗിക പീഡനം: സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 2, 2022

കോഴിക്കോട്> ലൈംഗിക പീഡന പരാതിയിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മുക്കം സ്വദേശിയായ സാഹിത്യകാരി നൽകിയ പരാതിയിൽ രജിസ്‌റ്റർ ചെയ്‌ത കേസിലാണ് ജാമ്യം.

ഏപ്രില്‍ 17-നാണ് പുസ്‌തക പ്രകാശനത്തിനായി കോഴിക്കോട് എത്തിയ എഴുത്തുകാരിയോട് അതിക്രമം കാട്ടിയെന്നാണ് പരാതി. ബലാത്സംഗം, സ്‌ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കൊയിലാണ്ടി പൊലീസ് കേസെടുത്തത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top