26 April Friday

പീഡനകേസ്‌: തിരുവനന്തപുരം വിമാനത്താവള ഉദ്യോഗസ്‌ഥന്‌ സസ്‌പെൻഷൻ

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022

തിരുവനന്തപുരം> സഹപ്രവർത്തകയുടെ പീഡന  പരാതിയിൽ തിരുവനന്തപുരം വിമാനത്തവാളത്തിലെ ഉന്നത ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്‌തു. അദാനി ഗ്രൂപ്പ് അഡ്മിനിസ്‌ട്രേറ്റിവ് ചീഫ് ഓഫീസർ ഗിരി മധുസൂദനയെയാണ്‌ സസ്‌പെൻഡ്‌ ചെയ്‌തത്‌. ഗിരി മധുസൂദന ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന പരാതിയിൽ തുമ്പ പൊലീസ് കേസ് എടുത്തു. വിഷയത്തിൽ  അദാനി ഗ്രൂപ്പ്  വിശദീകരണക്കുറിപ്പ് ഇറക്കിയിട്ടുണ്ട്. ഒരു ജീവനക്കാരനെതിരെ ലൈംഗീക പീഡന പരാതി വന്നിട്ടുണ്ടെന്നും പരാതി വന്ന സാഹചര്യത്തിൽ നടപടി എടുത്തിട്ടുണ്ടെന്നുമാണ് കമ്പനി വിശദീകരണം.

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുത്ത ശേഷം വിമാനത്താവള ഡയറക്ടർക്ക് തുല്യമായ സ്ഥാനമാണ് ചീഫ് എയർപോർട്ട് ഓപ്പറേറ്റർ. അദാനി ഗ്രൂപ്പ് വിമാനത്താവളം ഏറ്റെടുത്ത ശേഷം ചില ഏജൻസികൾ വഴി ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചിരുന്നു. അതിൽ ഒരാളാണ്‌  പരാതിക്കാരി. ഈ മാസം നാലാം തീയതി തന്നെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് പരാതി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top