26 April Friday

വിദ്യാര്‍ഥിയെ ലൈംഗിക പീഡനത്തിനിരയാക്കി; മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Monday Nov 29, 2021

താനൂര്‍> വിദ്യാര്‍ഥിയെ ലൈംഗിക പീഡനത്തിനിരയാക്കിയ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ റിമാന്‍ഡില്‍. കെ പുരം പട്ടരുപറമ്പ് സ്വദേശി പാലക്കവളപ്പില്‍ ഹനീഫ(54)യെയാണ് താനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വിദ്യാര്‍ഥിയെ പ്രലോഭിപ്പിച്ച് വീട്ടിലേക്ക് വിളിച്ച് വരുത്തിയാണ് പീഡിപ്പിച്ചത്. ഇയാള്‍ക്കെതിരെ മുമ്പും പീഡന ആരോപണമുയര്‍ന്നിരുന്നു.

താനൂര്‍ സിഐ ജീവന്‍ ജോര്‍ജും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനും സൈബര്‍ രംഗത്ത് ഇടപെടുന്നയാളുമാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top