06 December Wednesday

12കാരിയെ ബലാത്സഗം ‌ചെയ്‌ത 54കാരന് 109 വര്‍ഷം കഠിന തടവും പിഴയും

വെബ് ഡെസ്‌ക്‌Updated: Saturday Sep 16, 2023

മഞ്ചേരി  > പന്ത്രണ്ടുകാരിയെ പലതവണ ബലാത്സംഗം ‌ചെയ്‌ത അമ്പത്തിനാലുകാരന് 109 വർഷം കഠിന തടവും 90,000 രൂപ പിഴയും ശിക്ഷ. അരീക്കോട് വാലില്ലാപ്പുഴ സ്വദേശിയെയാണ് മഞ്ചേരി രണ്ടാം അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്ജി എസ് രശ്മി ശിക്ഷിച്ചത്. 12 വയസിനുതാഴെ  പ്രായമുള്ള കുട്ടിയെ പീഡിപ്പിച്ച കുറ്റത്തിനും രക്തബന്ധത്തിൽപ്പെട്ടവർതന്നെ ബലാൽക്കാരംചെയ്തതിനും പീഡനം ആവർത്തിച്ച കുറ്റത്തിനും 30 വർഷംവീതം കഠിന തടവും 25,000 രൂപവീതം പിഴയുമാണ് ശിക്ഷ.

പിഴയടക്കാത്തപക്ഷം ഒരോ വകുപ്പിലും നാലുമാസംവീതം അധിക തടവും അനുഭവിക്കണം. ശാരീരികമായുള്ള അതിക്രമം നടത്തിയ കുറ്റത്തിന് മൂന്ന് വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. മൂന്ന് വകുപ്പുകളിലും ആറുവർഷംവീതം കഠിന തടവും 5000 രൂപവീതം പിഴയുമാണ് ശിക്ഷ. പിഴയടക്കാത്തപക്ഷം ഒരോവകുപ്പിലും ഓരോമാസംവീതം തടവും അനുഭവിക്കണം. കുട്ടിയെ ഭീഷണിപ്പെടുത്തിയ കുറ്റത്തിന്  ഒരുവർഷത്തെ കഠിന തടവുമാണ് ശിക്ഷ. പ്രതി പിഴയടക്കുന്നപക്ഷം തുക അതിജീവിതയ്‌ക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു. 16 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 18 രേഖകളും ഹാജരാക്കി. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു.

2022 ആഗസ്‌തുമുതൽ ജനുവരി 24 വരെയുള്ള കാലയളവിൽ  ബാലികയെ പ്രലോഭിപ്പിച്ച് കടയിലേക്കെന്ന്‌ വിശ്വസിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി മഞ്ചേരിയിൽവച്ച് ബലാത്സംഗംചെയ്യുകയായിരുന്നു. രണ്ട് ഭാര്യമാരുള്ള പ്രതി സമാനരീതിയിൽ പലതവണ തെറ്റ് ആവർത്തിച്ചതായും പരാതിയിലുണ്ട്. കൂട്ടുകാരി വഴിയാണ് കുട്ടി സ്‌കൂളിലെ അധ്യാപികയോട് പീഡന വിവരം പറഞ്ഞത്.  അധ്യാപിക അറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈൻ കേസെടുക്കാൻ മഞ്ചേരി പൊലീസിന് നിർദേശം നൽകി. മഞ്ചേരി ഇൻസ്‌പെക്ടർ റിയാസ് ചാക്കീരിയാണ് 2023 ഫെബ്രുവരി 11ന് പ്രതിയെ അറസ്റ്റ് ചെയ്തതും അന്വേഷിച്ച്‌ കുറ്റപത്രം സമർപ്പിച്ചതും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top