17 December Wednesday

രമ്യവിമലയ്ക്ക്‌ വരണമാല്യം ചാർത്തി റോഷൻ

വെബ് ഡെസ്‌ക്‌Updated: Thursday Sep 21, 2023

വിവാഹിതരായ ആശ്രയസങ്കേതത്തിലെ രമ്യവിമലയും വരൻ റോഷൻ ജേക്കബ്ബും

കൊട്ടാരക്കര > കലയപുരം ആശ്രയ സങ്കേതത്തിൽ പഠിച്ചുവളർന്ന രമ്യവിമല വിവാഹിതയായി. വരിഞ്ഞം കാരംകോട് പുതുവൽ പുത്തൻവീട്ടിൽ റോഷൻ ജേക്കബ്ബാണ് വരൻ. 21 വർഷം മുമ്പ്‌ തന്റെ നാലാം വയസ്സിലാണ്‌ ഉറ്റവർ ആരുമില്ലാതിരുന്ന രമ്യ വിമല കലയപുരം ആശ്രയ സങ്കേതത്തിൽ എത്തിയത്‌.

താമരക്കുടി ശിവവിലാസം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് ടു പഠനം പൂർത്തിയാക്കിയശേഷം കൊല്ലം ഫാത്തിമമാതാ നാഷണൽ കോളേജിൽനിന്ന്‌ ബിരുദവും കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽനിന്ന്‌ സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. നിലവിൽ കലയപുരം ആശ്രയ സങ്കേതത്തിൽ സൈക്യാട്രിക് കൗൺസിലറായി സേവനം അനുഷ്ഠിച്ചുവരികയാണ്. കലയപുരം സബ് രജിസ്ട്രാർ ഓഫീസിൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം.
 
വനിതാ കമീഷൻ അംഗം ഷാഹിദ കമാൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു ജി നാഥ്, സജി കടുക്കാല, കൊട്ടാരക്കര മുനിസിപ്പൽ ചെയർമാൻ എസ് ആർ രമേശ്, ആശ്രയ ജനറൽ സെക്രട്ടറി കലയപുരം ജോസ്, മിനി ജോസ്, സങ്കേതം പ്രസിഡന്റ് ജി ചന്ദ്രശേഖരൻപിള്ള, ആശ്രയ ഡയറക്‌ടർ ബോർഡ് അംഗങ്ങളായ കെ ജി ജോർജ് കണ്ണാറയിൽ, ശാരദാമണിയമ്മ, രമണികുട്ടി, മോഹൻ ജി നായർ, പട്ടാഴി ജി മുരളീധരൻ, അലക്‌സ് മാമ്പുഴ, ഭരതൻ കാസർകോട്‌, സാറാമ്മ കുഞ്ഞുകുഞ്ഞ്, ഫാ. മാത്യു ബേബി, ഒ ശാമുവേൽകുട്ടി, ഇരിങ്ങൂർ യോഹന്നാൻ, ജോൺ കുരികേശു എന്നിവർ പങ്കെടുത്തു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top