17 September Wednesday

കെപിസിസി, ഡിസിസി പുനഃസംഘടന: യോജിച്ചുപോകാനാകുമെന്ന് പ്രതീക്ഷ- ചെന്നിത്തല

വെബ് ഡെസ്‌ക്‌Updated: Friday Oct 8, 2021

കണ്ണൂര്‍> കെപിസിസി, ഡിസിസി പുനഃസംഘടന തര്‍ക്കമില്ലാതെ പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി രമേശ് ചെന്നിത്തല. ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. തന്നോടും ഉമ്മന്‍ചാണ്ടിയോടും ചര്‍ച്ച നടത്തിയിട്ടുണ്ട്. യോജിച്ചുപോകാനാകുമെന്ന് കരുതുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
   
കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് കണ്ണൂര്‍ ഹെഡ്പോസ്റ്റോഫീസിനു മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ സത്യഗ്രഹം രമേശ് ചെന്നിത്തല ഉദ്ഘാടനംചെയ്തു. ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് അധ്യക്ഷനായി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top