29 March Friday

മുഖ്യമന്ത്രിക്കോട്ട്‌ തയ്യാറാക്കിയിട്ടില്ല; ചെന്നിത്തലയ്‌ക്ക്‌ കൊട്ടുമായി തരൂർ

വെബ് ഡെസ്‌ക്‌Updated: Saturday Jan 14, 2023

കണ്ണൂർ > രമേശ്‌ ചെന്നിത്തലയുടെ മുഖ്യമന്ത്രിക്കോട്ട്‌ പരാമർശത്തിന്‌ രൂക്ഷ മറുപടിയുമായി ശശി തരൂർ. മുഖ്യമന്ത്രി  കോട്ട്‌ തയ്യാറാക്കിയിട്ടില്ലെന്നും  ആര്‌ എന്ത്‌ പറഞ്ഞാലും പ്രശ്‌നമില്ലെന്നും തരൂർ വ്യക്തമാക്കി. നാട്ടുകാർ കേൾക്കാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളിലെല്ലാം പോകും. ഇപ്പോൾ ധരിച്ചിരിക്കുന്നത്‌  മുഖ്യമന്ത്രി കോട്ടല്ല. തയ്‌ച്ചുവച്ച മുഖ്യമന്ത്രി കോട്ട്‌ ഊരിവെക്കണമെന്ന ചെന്നിത്തലയുടെ പരാമർശത്തെ തരൂർ പരിഹസിച്ച്‌ തള്ളി.

കോട്ടിന്റെ കാര്യം പറഞ്ഞവരോട്‌ ചോദിക്കണമെന്ന്‌ ആദ്യം പ്രതികരിച്ച തരൂർ പിന്നീട്‌ ചെന്നിത്തലയെ കടന്നാക്രമിക്കുകയായിരുന്നു. മലബാറിൽ നൂറിലേറെ കേന്ദ്രങ്ങളിൽ നിന്ന്‌ ക്ഷണം ലഭിച്ചിട്ടുണ്ട്‌. നാട്ടുകാർ എന്നെ കാണാൻ ആഗ്രഹിക്കുന്നു. അതിനാലാണ്‌ പരിപാടികളിൽ പങ്കെടുക്കുന്നത്‌. ഇതിനെതിരെ ആരെങ്കിലും നിൽക്കുന്നുണ്ടോയെന്ന്‌ അറിയില്ലെന്നും തരൂർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top