26 April Friday

‘പല നേതാക്കളെയും വിശ്വസിക്കാൻ കൊള്ളില്ല’; നേതൃത്വത്തെ കുത്തി ചെന്നിത്തല

പ്രത്യേക ലേഖകൻUpdated: Saturday Oct 9, 2021

കണ്ണൂർ > കെപിസിസി –- ഡിസിസി പുനഃസംഘടനാ ചർച്ചയ്‌ക്കായി കെ സുധാകരനും വി ഡി സതീശനും ഡൽഹിയിൽപോയ ദിവസം തന്നെ നേതൃത്വത്തിന്‌ പരിഹാസവുമായി രമേശ്‌ ചെന്നിത്തല. രാഷ്‌ട്രീയത്തിൽ പലരെയും വിശ്വസിക്കാൻ പറ്റാത്തകാലമാണിതെന്നാണ്‌ ചെന്നിത്തല പറഞ്ഞത്‌. ശനിയാഴ്‌ച കണ്ണൂരിൽ മുസ്ലിംലീഗ്‌ നേതാവ്‌ വി കെ അബ്‌ദുൾ ഖാദർ മൗലവി അനുസ്‌മരണച്ചടങ്ങിൽ സംസാരിക്കുന്നതിനിടയിലാണ്‌ വിവാദപരാമർശം.

സുധാകരന്റെ  തട്ടകത്തിൽ കയറിയാണ്‌ ഈ കുറ്റപ്പെടുത്തൽ. വിശ്വസിക്കാൻ പറ്റിയ നേതാവായിരുന്നു അബ്‌ദുൾ ഖാദർ മൗലവി എന്ന്‌ പറഞ്ഞ്‌  ലീഗ്‌ നേതാക്കളെ കുത്താനും അദ്ദേഹം മറന്നില്ല. താനും ഉമ്മൻചാണ്ടിയുമായി കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ചർച്ച നടത്തിയിട്ടുണ്ടെന്നും അനുകൂലതീരുമാനമുണ്ടാകുമെന്ന്‌ കരുതുന്നുവെന്നുമാണ്‌ അദ്ദേഹം മാധ്യമങ്ങളോട്‌ പറഞ്ഞത്‌. പുനഃസംഘടനയിൽ അർഹമായ പരിഗണന കിട്ടിയില്ലെങ്കിൽ പ്രതികരണം രൂക്ഷമാക്കുമെന്ന സൂചനയാണിത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top