24 April Wednesday

വി ഡി സതീശന്‌ മറുപടി; താനും പ്രതിപക്ഷനേതാവ്‌ ആയിരുന്നെന്ന്‌ ചെന്നിത്തല

സ്വന്തം ലേഖകൻUpdated: Tuesday Jan 4, 2022

കൊച്ചി > താനും പ്രതിപക്ഷനേതാവിന്റെ പദവിയിൽ ഇരുന്നിട്ടുള്ളയാളാണെന്ന്‌ വി ഡി സതീശന്‌ രമേശ്‌ ചെന്നിത്തലയുടെ മറുപടി. ഡി ലിറ്റ്‌ വിവാദത്തിൽ ഉന്നയിച്ച ആരോപണങ്ങളെ തള്ളിയ സതീശനുള്ള മറുപടിയായാണ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും പറയുന്നതാണ്‌ കോൺഗ്രസ്‌ നിലപാടെന്നും സതീശൻ പറഞ്ഞിരുന്നു.

ഉന്നയിച്ച കാര്യങ്ങളിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നു. രാഷ്‌ട്രപതിക്ക്‌ ഡി ലിറ്റ്‌ നൽകാൻ കേരള സർവകലാശാല വിസിയെ വിളിച്ചുവരുത്തി ഗവർണർ ശുപാർശ നൽകിയിരുന്നോ എന്ന കാര്യം ഉന്നതവിദ്യാഭ്യാസ മന്ത്രിയും വിസിയും വ്യക്തമാക്കണം. മുഖ്യമന്ത്രി മറുപടി പറയണം. താൻ ഉന്നയിച്ച കാര്യം ഗവർണർ നിരാകരിച്ചിട്ടില്ലെന്നത്‌ പ്രധാനമാണ്‌.

രാഷ്‌ട്രീയ ഇടപെടൽ ഉണ്ടായെങ്കിൽ ഗവർണർപദവി ഒഴിയുകയല്ല വേണ്ടത്‌. ഉന്നതവിദ്യാഭ്യാസ മേഖലയെ സ്വതന്ത്രമായി നിലനിർത്താൻ നടപടിയെടുക്കണം. കഴിഞ്ഞ അഞ്ചുവർഷവും താൻ ഒറ്റയാൾ പോരാളിയായിരുന്നു. കൊണ്ടുവന്ന പലവിഷയങ്ങളും പിന്നീട്‌ പാർടി ഏറ്റെടുത്തു. കണ്ണൂർ വിസിയുടെ കാലാവധി നീട്ടിയ വിഷയവും താനാണ്‌ ആദ്യമായി ഉന്നയിച്ചത്‌. കോൺഗ്രസിൽ അഭിപ്രായഭിന്നത ഇല്ലെന്നും ചെന്നിത്തല പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top