29 November Wednesday

രാജീവൻ കാവുമ്പായി സ്‌മാരക മാധ്യമ പുരസ്‌കാരം ദിലീപ് മലയാലപ്പുഴയ്ക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Oct 4, 2023

കണ്ണൂർ > രാജീവൻ കാവുമ്പായി സ്‌മാരക മാധ്യമ പുരസ്‌കാരം ദേശാഭിമാനി അസിസ്‌റ്റന്റ്‌ എഡിറ്റർ ദിലീപ് മലയാലപ്പുഴയ്‌ക്ക്. 2022 ൽ മലയാള പത്രങ്ങളിൽ പ്രസിദ്ധീകരിച്ച ശാസ്ത്ര - സാങ്കേതിക മേഖലയിലെ മികച്ച രചനയ്‌ക്കുള്ളതാണ് അവാർഡ്.

ദേശാഭിമാനി സബ് എഡിറ്റര്‍ ആയിരുന്ന രാജീവന്‍ കാവുമ്പായിയുടെ സ്‌മരണയ്ക്കായി കണ്ണൂർ  പ്രസ്‌ക്ലബും ദേശാഭിമാനി എംപ്ലോയീസ് വെല്‍ഫെയര്‍ അസോസിയേഷനും ചേര്‍ന്ന് ഏർപ്പെടുത്തിയതാണ്‌ അവാർഡ്. ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച 'ചന്ദ്രനിലേക്ക് ഡമ്മികൾ' എന്ന ശാസ്‌ത്ര ലേഖനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്. മാതൃഭൂമി റിട്ട. ന്യൂസ് എഡിറ്റര്‍ പി ആർ പരമേശ്വരൻ, വി കെ ആദർശ്, ടി വി സിജു എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top