19 April Friday

തമിഴ് കൾച്ചറൽ റിസർച്ച് സെന്റർ ആശാൻ- ഭാരതി ദേശീയ സാഹിത്യ പുരസ്‌കാരം രാജീവ്‌ ആലുങ്കലിന്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 16, 2022

കൊച്ചി > സാമൂഹിക പരിഷ്‌കർത്താക്കളായ മഹാകവി കുമാരനാശാൻ്റേയും, സുബ്രഹ്മണ്യ ഭാരതിയുടേയും സ്‌മരണക്കായി തമിഴ് കൾച്ചറൽ റിസർച്ച് സെന്റർ ഏർപ്പെടുത്തിയ ആശാൻ - ഭാരതി ദേശീയ സാഹിത്യ പുരസ്‌കാരം കവിയും, ഗാനരചയിതാവുമായ രാജീവ്‌ ആലുങ്കലിന്.

കഴിഞ്ഞ കാൽനൂറ്റാണ്ട് കാലത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നത്. 2022 ആഗസ്റ്റ് 20 ശനിയാഴ്ച രാവിലെ 10.30 ന് തൃക്കാക്കര ഭാരത് മാതാ കോളേജിൽ നടക്കുന്ന ചടങ്ങിൽ വച്ച് ഒരു ലക്ഷം രൂപയും പ്രശസ്തിഫലകവും അടങ്ങുന്ന പുരസ്കാരം കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് S. മണികുമാർ സമ്മാനിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top