25 April Thursday

കാലവർഷക്കാറ്റിനെ 
തടഞ്ഞ്‌ ചക്രവാതച്ചുഴി

ദിലീപ്‌ മലയാലപ്പുഴUpdated: Monday Jun 5, 2023


തിരുവനന്തപുരം
തെക്ക്‌ പടിഞ്ഞാറൻ കാലവർക്കാറ്റിന്റെ വരവിനെ തടഞ്ഞ്‌ അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടുന്നു. വരും ദിവസങ്ങളിൽ ശക്തിപ്രാപിച്ച്‌ ചുഴലിക്കാറ്റായി മാറിയേക്കാമെന്ന്‌ കാലാവസ്ഥാ വിദഗ്‌ധർ. ഇന്ത്യൻ കാലാവസ്ഥാവകുപ്പിന്റെ പ്രവചനപ്രകാരം കാലവർഷം ഞായറാഴ്‌ചയാണ്‌ കേരളത്തിൽ എത്തേണ്ടിയിരുന്നത്‌. അതുണ്ടായില്ല. ദക്ഷിണാർധ ഗോളത്തിൽനിന്നുള്ള പടിഞ്ഞാറൻ കാറ്റ്‌ ലക്ഷദ്വീപുവരെ എത്തിയിരുന്നു. തെക്ക്‌ കിഴക്കൻ അറബിക്കടലിൽ കേരളത്തിനും ലക്ഷദ്വീപിനും മധ്യേ നിലകൊള്ളുന്ന ന്യൂനമർദ മേഖല, കാലവർഷക്കാറ്റിനെ ദുർബലമാക്കുകയായിരുന്നു.
ഈ മേഖല തിങ്കളാഴ്‌ചയോടെ ചക്രവാതച്ചുഴിയായും തുടർന്ന്‌ തീവ്രന്യൂനമർദമായും മാറും. തുടർന്ന്‌ ചുഴലിക്കാറ്റായി രൂപപ്പെട്ട്‌ വടക്ക്‌ പടിഞ്ഞാറ്‌ ദിശയിൽ സഞ്ചരിക്കും.

ഒമാൻ തീരത്തേക്ക്‌ നീങ്ങുന്ന ചുഴലിക്കാറ്റ്‌ ആദ്യഘട്ടത്തിൽ ഇന്ത്യയിൽ മൺസൂൺ വ്യാപനത്തെ സ്വാധീനിക്കുമെന്ന്‌ വിവിധ കാലാവസ്ഥാ ഏജൻസികൾ വിലയിരുത്തുന്നു. ഈ വർഷം ആദ്യമായി അറബിക്കടലിൽ രൂപപ്പെടുന്ന ഈ ചുഴലിക്കാറ്റിന്‌ ‘ബിപർജോയ്‌’എന്നാണ്‌ പേരിട്ടിരിക്കുന്നത്‌. സമുദ്രോപരിതല താപനില 30–-31 ഡിഗk ൽ സംവഹന പ്രക്രിയയും  ശക്തമാവണം. കഴിഞ്ഞവർഷം മെയ്‌ 29നാണ്‌ കാലവർഷം കേരളത്തിലെത്തിയത്‌. 2021ൽ ജൂൺ മൂന്നിനും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top