28 March Thursday

പുതിയ ന്യൂനമര്‍ദം തിങ്കളാഴ്ചയോടെ

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021

തിരുവനന്തപുരം> ചക്രവാതച്ചുഴിയുടെ ഫലമായി സംസ്ഥാനത്ത് തിങ്കളാഴ്ചവരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ കടലിലായി പുതിയ ന്യൂനമർദം തിങ്കളാഴ്ചയോടെ രൂപപ്പെട്ട് പടിഞ്ഞാറു-വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്‌. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കൻ തീരത്ത് നിലനിന്ന ചക്രവാതച്ചുഴി നിലവിൽ കോമറിൻ ഭാഗത്തും സമീപത്തുള്ള ശ്രീലങ്ക തീരത്തുമായാണുള്ളത്.

ഇടുക്കി ജില്ലയിൽ ഞായറാഴ്ച കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്‌. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ടാണ്‌. ആലപ്പുഴയിൽ മുന്നറിയിപ്പില്ല.

തിങ്കളാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ്‌ മഞ്ഞ അലർട്ട്‌. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ആൻഡമാൻ കടലിൽ  മണിക്കൂറിൽ 40 മുതൽ 50  കിലോമീറ്റർവരെ വേഗത്തിൽ  കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യതയുണ്ട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top