24 April Wednesday

രാഹുൽ വിഷയത്തിലും വി ഡി സതീശൻ ഇടതുപക്ഷത്തിന് എതിരെ

വെബ് ഡെസ്‌ക്‌Updated: Saturday Mar 25, 2023

കൊച്ചി> രാഹുൽ ഗാന്ധിയെ അയോഗ്യനായ വിഷയത്തിലും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇടതുപക്ഷത്തിന് എതിരെ. കേരളത്തിലെ ഇടത് പിന്തുണ സോഷ്യൽ മീഡിയയിൽ മാത്രമാണെന്ന് വി ഡി സതീശൻ പറഞ്ഞു.  കൊച്ചിയിൽ വാർത്താ ലേഖകരോടു സംസാരിക്കുകയായിരുന്നു സതീശൻ.

രാഹുൽ ഗാന്ധി വിഷയത്തിൽ സംസ്ഥാന സർക്കാരിന് ഇരട്ട നിലപാടെന്നും  പ്രതിപക്ഷ നേതാവ് പറഞ്ഞു. ഒരു വശത്ത് പിന്തുണയെന്ന് പറയുകയും മറുവശത്ത് പ്രതിഷേധക്കാരെ ക്രൂരമായി വേട്ടയാടുകയുമാണ്. ഇടത് നേതാക്കൾക്ക് എതിരെ തൂങ്ങി നിൽക്കുന്ന കേസുകളാണ് സർക്കാർ നിലപാടിന് പിന്നിൽ.ബിജെപിയെ സന്തോഷിപ്പാക്കാനാണ് സർക്കാർ ഇത് ചെയ്യുന്നതെന്നും  സതീശൻ പറഞ്ഞു. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ വിഷയത്തിൽ പ്രതിഷേധിച്ച് 27 ന് കോൺഗ്രസ് രാജ്ഭവൻ മാർച്ച് നടത്തുമെന്നും അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top