19 April Friday

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കില്ല; നിലപാടിൽ മാറ്റമില്ലെന്ന് രാഹുൽ ​ഗാന്ധി

വെബ് ഡെസ്‌ക്‌Updated: Thursday Sep 22, 2022

കൊച്ചി> കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ ഇല്ലെന്ന കാര്യത്തിൽ തന്റെ നിലപാടിൽ മാറ്റമില്ലെന്ന് രാഹുൽ ​ഗാന്ധി. തന്റെ നിലപാട് കോൺഗ്രസ് കുടുംബത്തെ അറിയിച്ചിട്ടുണ്ട്. മാധ്യമങ്ങളോട് ഇക്കാര്യം വിശദീകരിക്കാൻ താൽപര്യമില്ലെന്ന് രാഹുൽഗാന്ധി പറഞ്ഞു.

കോൺഗ്രസ് അധ്യക്ഷപദം ചരിത്രപരമായ സ്ഥാനമാണ്. ഇന്ത്യയുടെ ആദർശത്തിന്റെ പ്രതിരൂപമാണ് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം. അധ്യക്ഷൻ ആരായാലും അത് ഉൾക്കൊണ്ട് പ്രവർത്തിക്കണമെന്നും രാഹുൽ ​ഗാന്ധി കൂട്ടിചേർത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top