19 April Friday

ജനാധിപത്യത്തെ കശാപ്പുചെയ്യുന്നതിന്‌ തുല്യം: കാനം

വെബ് ഡെസ്‌ക്‌Updated: Friday Mar 24, 2023

തിരുവനന്തപുരം>രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിയ നടപടി ജനാധിപത്യത്തെ കശാപ്പുചെയ്യുന്നതിന്‌ തുല്യമാണെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.

 അപ്പീൽ നൽകാൻ 30 ദിവസത്തെ കാലാവധി കോടതി നൽകിയിരിക്കുമ്പോൾ, തിടുക്കത്തിലുള്ള നടപടി ഭീരുത്വമാണ്‌.  ഇഡിയെയും സിബിഐയെയും ഉൾപ്പെടെയുള്ള ഭരണസംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തി എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാമെന്നാണ്‌ ബിജെപി കരുതുന്നത്‌. ഇതിൽ ശക്തമായ പ്രതിഷേധം ഉയരണമെന്നും കാനം ഫെയ്‌സ്‌ ബുക്കിൽ കുറിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top