19 April Friday

ഇഡിയെക്കുറിച്ച്‌ മിണ്ടാതെ സുധാകരൻ; രാഹുൽ അറസ്റ്റിലായത്‌ ‘വിലക്കയറ്റ സമരത്തിൽ’

വെബ് ഡെസ്‌ക്‌Updated: Tuesday Jul 26, 2022

തിരുവനന്തപുരം > ഡൽഹിയിൽ ഇഡിക്കെതിരെ കോൺഗ്രസ്‌ നടത്തിയ സമരത്തിൽ രാഹുൽ ഗാന്ധിയെ അറസ്റ്റ്‌ ചെയ്‌ത സംഭവത്തിൽ ഇഡിയെക്കുറിച്ച്‌ പരാമർശിക്കാതെ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ. അറസ്റ്റിലായ രാഹുലിനെ ഡൽഹി കിങ്‌സ്‌ വേ സ്‌റ്റേഷനിൽ കൊണ്ടുപോയിരുന്നു. അവിടെ രാഹുലിനൊപ്പം ഇരിക്കുന്ന ചിത്രം സഹിതം ഫെയ്‌സ്‌ബുക്കിൽ പോസ്റ്റ്‌ ചെയ്‌ത കുറിപ്പിൽ ഇഡിയെക്കുറിച്ച്‌ സുധാകരൻ പരാമർശിക്കുന്നില്ല.

‘‘വിലക്കയറ്റത്തിനും തൊഴിലില്ലായ്‌മയ്‌ക്കും എതിരെ പ്രതിഷേധിച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ട രാഹുൽജിക്കും മറ്റ് കോൺഗ്രസ്‌ നേതാക്കൾക്കുമൊപ്പം ഡൽഹി കിങ്‌സ്‌ വേ പൊലീസ് സ്റ്റേഷനിൽ’’എന്നാണ്‌ ചിത്രത്തിനൊപ്പമുള്ള കുറിപ്പിൽ പറയുന്നത്‌. കേരളത്തിൽ ഇഡി യോടൊപ്പംനിന്ന്‌ എൽഡിഎഫ്‌ സർക്കാരിനെ തകർക്കാൻ ശ്രമിക്കുന്നതിനിടെയാണ്‌ ഡൽഹിയിൽ ഇഡിക്കെതിരെ കോൺഗ്രസ്‌ സമരം നടത്തുന്നതും രാഹുലിനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തതും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top