25 April Thursday

ശിക്ഷാ വിധിക്കെതിരെ രാഹുല്‍ ഗാന്ധി അപ്പീല്‍ നല്‍കുമെന്ന് കോണ്‍ഗ്രസ്

വെബ് ഡെസ്‌ക്‌Updated: Thursday Mar 23, 2023

ന്യൂഡൽഹി > മാനനഷ്‌ട കേസില്‍ രാഹുല്‍ ഗാന്ധി അപ്പീല്‍ നല്‍കുമെന്ന് കോണ്‍ഗ്രസ്. നേരത്തെ അപ്പീല്‍ കോടതിയെ സമീപിക്കുന്നതിനായി കോടതി ശിക്ഷാവിധി 30 ദിവസത്തേക്ക് മരവിപ്പിക്കുകയും രാഹുല്‍ ഗാന്ധിക്ക് ജാമ്യം അനുവദിക്കുകയും ചെയ്‌തിരുന്നു. 15000 രൂപയുടെ ജാമ്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. വിധി കേള്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും കോടതിയില്‍ എത്തിയിരുന്നു. ജാമ്യം ലഭിച്ച് കോടതിയില്‍ നിന്നും സൂറത്ത് വിമാനത്താവളത്തിലേക്ക് തിരിച്ച രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല.

"എല്ലാ കള്ളന്‍മാരുടെയും പേരിൽ മോദി എന്നുണ്ട്. നീ​ര​വ് മോ​ദി, ല​ളി​ത് മോ​ദി, നരേന്ദ്ര മോദി. എ​ന്താ​ണ് ഈ ​ക​ള്ള​ൻ​മാ​ർ​ക്കെ​ല്ലാം മോ​ദി എ​ന്നു പേ​രു വ​രു​ന്ന​ത്'- എന്നായിരുന്നു രാഹുലിന്റെ പ്രസം​ഗം. ഇത് മോദി സമുദായത്തിനാകെ അപമാനമുണ്ടാക്കിയെന്ന് കാണിച്ച് സൂറത്തിൽ നിന്നുള്ള മുൻ മന്ത്രിയും എംഎൽഎയുമായ പൂർണേഷ് മോദിയാണ് പരാതി നൽകിയത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top