26 April Friday

റഫേലിൽ കേന്ദ്ര സർക്കാരിന്‌ തിരിച്ചടി; പുതിയ രേഖകൾ സ്വീകരിക്കാൻ സുപ്രീകോടതിയുടെ അനുമതി

വെബ് ഡെസ്‌ക്‌Updated: Wednesday Apr 10, 2019

ന്യൂഡൽഹി > റാഫേൽ പുനഃ പരിശോധന ഹർജികളിൽ കേന്ദ്രസർക്കാരിന്‌ തിരിച്ചടി. കേസിൽ കേന്ദ്ര സർക്കാരിന്റെ പ്രാഥമികഎതിർപ്പ് സുപ്രീം കോടതി തള്ളി. പ്രശാന്ത്‌ ഭൂക്ഷൺ സമർപ്പിച്ച പുതിയ രേഖകൾ സ്വീകരിക്കാൻ കോടതി അനുമതി നൽകി. പുതിയ രേഖകൾ സ്വീകരിക്കുന്നതിനെ കേന്ദ്ര സർക്കാർ എതിർത്തിരുന്നു.

റാഫേൽ ഇടപാടിൽ സി ബി ഐ അന്വേഷണം ആവശ്യം ഇല്ല എന്ന സുപ്രീം കോടതി വിധിക്ക് എതിരെ യശ്വന്ത് സിൻഹ, അരുൺ ഷൂരി, പ്രശാന്ത് ഭൂഷൺ, മനോഹർ ലാൽ ശർമ്മ, സഞ്ജയ് സിങ് എന്നിവർ ആണ് പുനഃപരിശോധന ഹർജികൾ നൽകിയിട്ടുള്ളത്.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്‌,  ജസ്റ്റിസ് കെ എം ജോസഫ്,  ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച്‌ ഏകകണ്‌ഠമായാണ്‌ വിധി പ്രസ്‌താവിച്ചത്‌. ഇടപാടുമായി  ബന്ധപ്പെട്ട്‌  ദി ഹിന്ദു പ്രസിദ്ധീകരിച്ച മൂന്ന് രേഖകൾ കോടതി തെളിവായി പരിഗണിക്കും.പുതിയ രേഖകൾ പുനപരിശോധനാ ഹർജികൾക്കൊപ്പം പരിശോധിക്കും.

ഇതിന് പുറമെ കോടതിയെ മനപൂർവ്വും തെറ്റിദ്ധരിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടി യശ്വന്ത് സിൻഹ ഉൾപ്പടെ ഉള്ളവർ പ്രത്യേക അപേക്ഷയും നൽകിയിട്ടുണ്ട്. പുനഃ പരിശോധന ഹർജികളും പ്രത്യേക അപേക്ഷയും ഫയലിൽ സ്വീകരിക്കാതെ തന്നെ തള്ളണം എന്നാണ്‌  സർക്കാർ ആവശ്യം.

കോടതിയെ സർക്കാർ തെറ്റിദ്ധരിപ്പിച്ചു എന്ന് തെളിയിക്കാൻ ദി ഹിന്ദു ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ചില റിപ്പോർട്ടുകളും രേഖകളും ഹർജിക്കാർ സുപ്രീം കോടതിയിൽ ഹാജർ ആക്കിയിട്ടുണ്ട്. എന്നാൽ പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ട ഈ രേഖകൾ കോടതി പരിഗണിക്കരുത് എന്നാണ് സർക്കാർ ആവശ്യം. ഈ രേഖകൾ കോടതിയിൽ വിശദമായ വാദത്തിന് വിധേയം ആക്കുന്നത് രാജ്യ താത്പര്യത്തിന് ഉതകുന്നത് അല്ല എന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. തുടർന്നാണ്‌ പുനഃ പരിശോധന ഹർജികളിൽ വിശദമായ വാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചത്‌.

പുന പരിശോധനാ ഹർജികളിൽ വാദം കേൾക്കുന്ന തിയതി പിന്നീട്‌ അറിയിക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top