26 April Friday

കേരളത്തെ ആഗോള വിദ്യാഭ്യാസ ഹബ്ബാക്കും: മന്ത്രി ആർ ബിന്ദു

സ്വന്തം ലേഖകൻUpdated: Monday Feb 6, 2023

തിരുവനന്തപുരം> കേരളത്തെ ഒരു ആഗോള വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന്‌ മന്ത്രി ആർ ബിന്ദു നിയമസഭയിൽ അറിയിച്ചു. അറിവിന്റെ ഉത്പാദനം, അതിനെ സമൂഹത്തിന് ഉപയോഗിക്കാകുന്ന ഉത്പന്നങ്ങളാക്കാൻ ട്രാൻസ്‌ലേഷണൽ റിസർച്ച് ലബോറട്ടറികൾ, ഈ ആശയങ്ങളെ വ്യവസായാടിസ്ഥാനത്തിൽ പരിവർത്തിപ്പിക്കുന്ന ഇൻക്യൂബേഷൻ കേന്ദ്രങ്ങൾ, ഇവയെ ഉൽപാദിപ്പിക്കുന്നതിന് സ്റ്റാർട്ടപ്പ് കേന്ദ്രങ്ങൾ എന്നിവയൊക്കെ ചേർന്ന ഹബ്ബായി ഓരോ വിദ്യാഭ്യാസ സ്ഥാപനത്തെയും മാറ്റിയെടുക്കാൻ ആവശ്യമായ നടപടികളാണ്‌ ആരംഭിച്ചത്‌.

പഠനത്തോ‌ടൊപ്പം പണിയെടുക്കാൻ കഴിയുന്ന ഏൺ വൈൽ യു ലേൺ, കണക്ട് കരിയർ ടു ക്യാമ്പസ്, ഇൻഡസ്ട്രി ഓൺ ക്യാംപസ് എന്നീ പദ്ധതികൾ  തുടങ്ങി. ഇതിന് സഹായകമാകുന്ന രീതിയിൽ പാഠ്യപദ്ധതിയും സമയക്രമവും ഉടൻ പരിഷ്‌കരിക്കും. ഇതെല്ലാമുൾപ്പെട്ട കേരള സ്റ്റേറ്റ് ഹയർ എഡ്യുക്കേഷൻ കരിക്കുലം ഫ്രെയിം വർക്ക് തയ്യാറാകുന്നു.

രാജ്യത്ത് ഏറ്റവും അധികം കോളേജുകളുള്ള പത്തു സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. ഒരുലക്ഷം വിദ്യാർത്ഥികൾക്ക് 50 കോളേജ് എന്ന അനുപാതത്തിൽ സ്ഥാപനങ്ങളുണ്ട്. ദേശീയ ശരാശരി ഒരു ലക്ഷം വിദ്യാർത്ഥികൾക്ക് 31 കോളേജാണ്. ഉന്നതവിദ്യാഭ്യാസ രംഗത്തെ സമഗ്ര പരിഷ്‌കണത്തിനായി നിയമിച്ച മൂന്ന് കമ്മീഷനുകളുടയും റിപ്പോർട്ടുകളിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കി തുടങ്ങുന്നു.

രണ്ടു വർഷത്തിനുള്ളിൽ കിഫ്ബി, റൂസ, പ്ലാൻ ഫണ്ട് എന്നിവ ഉപയോഗിച്ച് ആയിരം കോടി രൂപയിൽപ്പരം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ നിർമ്മാണത്തിനായി ചെലവാക്കി. വിദേശരാജ്യങ്ങളിൽ ലഭിക്കുന്നുവെന്ന് കരുതപ്പെടുന്ന എല്ലാ സൗകര്യങ്ങളും ഇവിടെത്തന്നെ ഒരുകവൊനാണ്‌ ശ്രമമെന്നും മഞ്ഞളാംകുഴി അലിയുടെ ശ്രദ്ധ ക്ഷണിക്കലിന്‌ മന്ത്രി മറുപടി നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top