20 April Saturday

ദേശീയ വിദ്യാഭ്യാസനയം അപകടം: മന്ത്രി ആർ ബിന്ദു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 12, 2021


തിരുവനന്തപുരം
ദേശീയ വിദ്യാഭ്യാസനയം -ഉന്നതവിദ്യാഭ്യാസമേഖലയെ പൂർണ സ്വകാര്യവൽക്കരണത്തിലേക്ക്‌ നയിക്കുമെന്ന്‌ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു പറഞ്ഞു. സ്വാശ്രയ കോളേജ്‌ ബില്ലിന്റെ ചർച്ചയ്‌ക്ക്‌ മറുപടി പറയുകയായിരുന്നു മന്ത്രി. ഉന്നതപഠന സാധ്യത സാധാരണക്കാർക്ക് പ്രാപ്യമല്ലാതാക്കുന്നു.

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷനു പകരം യൂണിവേഴ്സിറ്റി എഡ്യൂക്കേഷൻ കമീഷൻ സ്ഥാപിക്കാനുള്ള നിർദേശം വിദ്യാഭ്യാസമേഖലയിൽ പൊതുമുതൽ മുടക്കില്ലാതാക്കുന്നതാണ്‌. നിലവിലുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ  ഒന്നായി വികസിക്കണം എന്ന്‌ നയരേഖ പറയുന്നു. ഇതിൽ രണ്ടു വിഭാഗം 5000 മുതൽ 25,000 വരെ വിദ്യാർഥികളെ ഉൾക്കൊള്ളുന്നതും വൻകിട അടിസ്ഥാനസൗകര്യമുള്ളതുമായ സ്ഥാപനങ്ങളാകണം. ഇത്തരം സ്ഥാപനങ്ങൾക്ക്‌ ആവശ്യമായ സാമ്പത്തിക സമാഹരണത്തെക്കുറിച്ച് ഒരു പദ്ധതിയും നിർദേശിക്കുന്നില്ല.  ഗ്രാമങ്ങളിലെയും പിന്നോക്ക മേഖലകളിലെയും ഒട്ടേറെ സ്ഥാപനം അടച്ചുപൂട്ടപ്പെടുന്നതിനും നയരേഖ കാരണമാകുമെന്നും മന്ത്രി പറഞ്ഞു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top