19 April Friday

കേരളത്തെ ആഗോളവിദ്യാഭ്യാസ ഹബ്ബാക്കും : ആർ ബിന്ദു

വെബ് ഡെസ്‌ക്‌Updated: Tuesday Feb 7, 2023


തിരുവനന്തപുരം
കേരളത്തെ ആഗോളവിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന്‌ മന്ത്രി ആർ ബിന്ദു.  ട്രാൻസ്‌ലേഷണൽ റിസർച്ച് ലബോറട്ടറികൾ, ഇൻക്യുബേഷൻ കേന്ദ്രങ്ങൾ, സ്റ്റാർട്ടപ് കേന്ദ്രങ്ങൾ എന്നിവയൊക്കെ ചേർന്ന ഹബ്ബായി ഓരോ വിദ്യാഭ്യാസ സ്ഥാപനത്തെയും മാറ്റിയെടുക്കും.

പഠനത്തോ‌ടൊപ്പം ജോലിയെടുക്കാൻ കഴിയുന്ന ഏൺ വൈൽ യു ലേൺ, കണക്ട് കരിയർ ടു ക്യാമ്പസ്, ഇൻഡസ്ട്രി ഓൺ ക്യാമ്പസ് പദ്ധതികൾ  തുടങ്ങി. ഇതിന് സഹായകമാകുന്ന രീതിയിൽ പാഠ്യപദ്ധതിയും സമയക്രമവും ഉടൻ പരിഷ്‌കരിക്കും. ഇതെല്ലാമുൾപ്പെട്ട കേരള സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷൻ കരിക്കുലം ഫ്രെയിം വർക്ക് തയ്യാറാകുന്നു.

കേരളത്തിൽ ഒരുലക്ഷം വിദ്യാർഥികൾക്ക് 50 കോളേജ് എന്ന അനുപാതത്തിൽ സ്ഥാപനങ്ങളുണ്ട്. ദേശീയ ശരാശരി ഒരു ലക്ഷം വിദ്യാർഥികൾക്ക് 31 കോളേജാണ്.  ഉന്നതവിദ്യാഭ്യാസ രംഗത്തെ സമഗ്ര പരിഷ്‌കരണത്തിനായി നിയമിച്ച മൂന്ന് കമീഷനുകളുടെയും റിപ്പോർട്ടുകളിലെ നിർദേശങ്ങൾ നടപ്പാക്കി തുടങ്ങി. രണ്ടു വർഷത്തിനുള്ളിൽ കിഫ്ബി, റൂസ, പ്ലാൻ ഫണ്ട് എന്നിവ ഉപയോഗിച്ച് ആയിരം കോടി രൂപയിൽപ്പരം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ നിർമാണത്തിനായി ചെലവാക്കിയെന്നും മഞ്ഞളാംകുഴി അലിയുടെ ശ്രദ്ധ ക്ഷണിക്കലിന്‌ മന്ത്രി മറുപടി നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top