08 May Wednesday

മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ; ശക്തമായ നിയമ നടപടിയെന്ന് മന്ത്രി ഡോ. ആർ ബിന്ദു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 6, 2023

തിരുവനന്തപുരം > എറണാകുളം മഹാരാജാസ് കോളജിന്റെ പേരിൽ പൂർവവിദ്യാർഥിനി വ്യാജരേഖ ചമച്ച സംഭവത്തിൽ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു. മഹാരാജാസിൽ അതിഥി അധ്യാപികയായി ജോലി നോക്കിയെന്ന വ്യാജരേഖയാണ്‌ പൂർവവിദ്യാർഥി കെട്ടിച്ചമച്ചത്‌. സംഭവത്തിൽ കേസ് എടുത്ത്‌ മാതൃകാപരമായ ശിക്ഷ നൽകും.

ഇതൊരു ഒരു വ്യക്തി ചെയ്‌ത തെറ്റാണ്‌. അതിൽ കോളേജിന്റെ ഭാഗത്ത് യാതൊരുവിധ തെറ്റുമില്ല. ഇത്തരം സംഭവങ്ങൾ അവസാനിപ്പിക്കാനുള്ള ശക്തമായ നിയമനടപടികൾ കൈക്കൊള്ളും. സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് പ്രിൻസിപ്പൽ തന്നെ പറഞ്ഞിട്ടുണ്ട്‌. കോളജിന് ഇക്കാര്യത്തിൽ ധാർമ്മിക ഉത്തരവാദിത്തമില്ലെന്നും കൂടുതൽ കാര്യങ്ങൾ പരിശോധിച്ചതിനുശേഷം പറയാമെന്നും മന്ത്രി തിരുവനന്തപുരത്ത്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top