16 July Wednesday

റണ്ണിങ് കോൺട്രാക്‌ട്: കരാറുകാരന്റെ പേരും ഫോൺ നമ്പറും പരസ്യപ്പെടുത്തും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 13, 2022

തിരുവനന്തപുരം> സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡുകളിൽ റണ്ണിങ് കോൺട്രാക്‌ട് ബോർഡുകൾ ബുധനാഴ്‌ച മുതൽ സ്ഥാപിച്ചു തുടങ്ങും. സംസ്ഥാന ഉദ്ഘാടനം തിരുവനന്തപുരം ഐഎംജി ഹാളിൽ   രാവിലെ 10 .30ന് ധനമന്ത്രി കെ എൻ ബാലഗോപാൽ നിർവഹിക്കും.  പൊതുമരാമത്ത്  മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും.

റോഡുകളുടെ പരിപാലനം ഉറപ്പാക്കാൻ ഏർപ്പെടുത്തിയ പദ്ധതിയാണ് റണ്ണിങ് കോൺട്രാക്ട് . പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങളിലായി 12322 കിലോമീറ്റർ റോഡ് പരിപാലിക്കപ്പെടുന്നുണ്ട്. പരിപാലനം ഏൽപ്പിക്കപ്പെട്ട കരാറുകാരുടെയും ബന്ധപ്പെട്ട എൻജിനീയർമാരുടെയും വിവരങ്ങൾ റണ്ണിങ് കോൺട്രാക്ട് ബോർഡിൽ പരസ്യപ്പെടുത്തും.  നേരത്തെ പരിപാലന കാലാവധിയുള്ള റോഡുകളുടെ വിവരങ്ങൾ ഡിഎൽപി ബോർഡുകളിൽ പ്രസിദ്ധപ്പെടുത്തിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top