25 April Thursday

റോഡ് നിർമ്മാണത്തിൽ അനാസ്ഥ; പിഡബ്ല്യുഡി എക്സിക്യൂട്ടിവ് എഞ്ചിനീയറെ സസ്പെന്റ് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Saturday Jan 22, 2022

മലപ്പുറം> റോഡ് നിർമ്മാണ പ്രവർത്തികളിലെ അനാസ്ഥയെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എഞ്ചിനീയറെ സർവീസിൽ നിന്ന് സസ്പെ‌ന്റ് ചെയ്തു. പിഡ‌ബ്ല്യു‌ഡി എ‌‌ക്സിക്യൂട്ടിവ് എഞ്ചിനീയർ പ്രേംജിലാലിനെയാണ് സർവീസിൽ നിന്ന് സസ്പെ‌ന്റ് ചെയ്തത്. കേരളാ റോഡ് ഫണ്ട് ബോർഡ് പാലക്കാട്, മലപ്പുറം ജില്ലകളുടെ ചുമതലക്കാരനായിരുന്നു ഇദ്ദേഹം.

പ്രേംജി ചുമതലയിൽ ഗുരുതര വീഴ്ച വരുത്തി‌യെന്ന് കണ്ടെത്തിയതിന് പിന്നാലെ ജില്ലയുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ഇന്നു ചേർന്ന യോ​ഗത്തിലാണ് നടപടി സ്വീകരിച്ചത്. 

ചിറക്കൽപ്പടി – കാഞ്ഞിരപ്പുഴ, ഒറ്റപ്പാലം – പെരിന്തൽമണ്ണ, എംഇഎസ് – പയ്യനെടം, മണ്ണാർക്കാട് – ചിന്നത്തടാകം, കോങ്ങാട് – മണ്ണാർക്കാട് ടിപ്പു സുൽത്താൻ റോഡ് നിർമാണങ്ങളുമായി ബന്ധപ്പെട്ടാണ് വീഴ്ച വരുത്തിയത്. പദ്ധതികൾ ഇഴയുന്നതിൽ വ്യാപകമായി പരാതി ഉയർന്നതിനെ തുടർന്നാണ് ഉദ്യോഗസ്ഥനെ സസ്പെ‌ന്റ് ചെയ്തത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top