06 July Sunday

പുതുക്കടി ഉരുൾപൊട്ടൽ; റോഡിൽ വീണ പാറകൾ 
പൊട്ടിച്ചു നീക്കിത്തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Aug 13, 2022

കുണ്ടള ഉരുൾപൊട്ടലിൽ 
റോഡിലേക്ക് വീണ പാറകൾ നീക്കം ചെയ്യുന്നു

മൂന്നാർ > വട്ടവട റോഡിൽ കുണ്ടള പുതുക്കടി ഡിവിഷനിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന്  റോഡിലേക്ക് വീണ പാറകൾ പൊട്ടിച്ചു നീക്കുന്ന പണികൾ പുരോഗമിക്കുന്നു. മൂന്നു ദിവസങ്ങൾക്കകം തടസങ്ങൾ നീക്കി ഇതുവഴിയുള്ള ഗതാഗതം പുന സ്ഥാപിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണുള്ളത്. ആറിനാണ്  ഉരുൾപൊട്ടലുണ്ടായത്.
 
മൂന്ന് കി.മീറ്റർ ഉയരത്തിൽ മലമുകളിൽ  നിന്നും  കൂറ്റൻ പാറകളും ചെളിയും റോഡിലേക്ക് ഒഴുകിയെത്തുകയായിരുന്നു. വെള്ളം ഗതി മാറി ഒഴുകാതിരുന്നത് വൻ ദുരന്തം ഒഴിവായി. 150 കുടുംബങ്ങളാണ് പ്രദേശത്ത് താമസിച്ചിരുന്നത്.  സംഭവം നടന്ന ഉടനെ  തൊഴിലാളികളെ ലയങ്ങളിൽ നിന്നും മാറ്റി പാർപ്പിരുന്നു. 60 ഓളം പേർ ചെണ്ടുവരൈ സർക്കാർ സ്‌കൂളിലെ ക്യാമ്പിലാണ് ഇപ്പോഴും കഴിയുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top