തലശേരി
തലശേരി കോ–-ഓപ്പറേറ്റീവ് ആശുപത്രി ഐസിയുവിൽ കഴിയുന്ന, കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി പുതുക്കുടി പുഷ്‌പന്റെ ആരോഗ്യനിലയിൽ പുരോഗതി. കോഴിക്കോട് മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗം മേധാവി ജി രാജേഷ്, യൂറോളജി വിഭാഗം അസി. പ്രൊഫസർ സുബീഷ് പറോൾ എന്നിവരുൾപ്പെട്ട സംഘം പുഷ്‌പനെ പരിശോധിച്ചു. രാത്രി ഏഴോടെ മുറിയിലേക്ക് മാറ്റി. സന്ദർശകർക്ക് കർശന നിയന്ത്രണമുണ്ട്.
ശനിയാഴ്‌ചയാണ് ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് പുഷ്‌പനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പുഷ്‌പന്റെ ആരോഗ്യസ്ഥിതിയും ചികിത്സാവിവരങ്ങളും മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..