04 July Friday

ഹരിദാസൻ വധം: ബിജെപി കൗൺസിലർ കെ ലിജേഷ്‌ ഒന്നാംപ്രതി ; ആകെ 17 പ്രതികൾ

വെബ് ഡെസ്‌ക്‌Updated: Friday May 20, 2022

തലശ്ശേരി> പൂന്നോൽ താഴെ വയലിലെ ഹരിദാസനെ വധിച്ച കേസിൽ ബിജെപി കൗൺസിലർ കെ ലിജേഷ്‌ ഒന്നാപ്രതിയായും മറ്റ്‌ 16 പേരെയും പ്രതി ചേർത്ത്‌ കുറ്റപത്രം സമർപ്പിച്ചു. 

കൊലപാതകം നടന്ന്‌ 88ാം ദിവസമാണ്‌ അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം നൽകുന്നത്‌. ബിജെപി മണ്ഡലം പ്രസിഡന്റ്‌ കൂടിയായ കെ ലിജേഷ്‌, മണ്ഡലം സെക്രട്ടറി മൾട്ടി പ്രജി എന്നിവരാണ്‌ പ്രധാന പ്രതികൾ.  ധർമടം അണ്ടലൂർ സ്വദേശിയും അധ്യാപികയുമായ പി രേഷ്‌മ കേസിൽ പതിനഞ്ചാം പ്രതിയാണ്‌.

തിരിച്ചറിഞ്ഞ പതിനേഴ്‌ പ്രതികളിൽ പതിനഞ്ചുപേരെയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. കൊലപാതകത്തിൽ നേരിട്ട്‌ പങ്കെടുത്ത രണ്ടുപേർ ഇപ്പോഴും ഒളിവിലാണ്‌. പി രേഷ്‌മയടക്കം രണ്ട്‌പേർക്ക്‌ കോടതി ജാമ്യം അനുവദിച്ചിരുന്നു. മറ്റുള്ളവർ റിമാൻഡിലാണ്‌.

കേസിൽ പ്രതികളായ കെ വി വിമിൻ, ദേവികൃപയിൽ അമൽ മനോഹരൻ, ചാലിക്കണ്ടി വീട്ടിൽ സി കെ അശ്വന്ത്‌, ചെള്ളത്ത്‌ കിഴക്കയിൽ സി കെ അർജുൻ, ചാലിക്കണ്ടി വീട്ടിൽ ദീപക്‌ സദാനന്ദൻ, സോപാനത്തിൽ കെ അഭിമന്യു, പന്തക്കൽ വയലിൽപീടിക ശിവഗംഗയിൽ പി കെ ശരത്ത്‌, മാടപ്പീടികയിലെ ആത്മജ്‌ എസ്‌ അശോക്‌ എന്നിവരുടെ ജാമ്യാപേക്ഷ ഇന്ന്‌ കോടതി തള്ളിയിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top