20 April Saturday

തീരം കടലെടുത്തു; പുന്നയൂര്‍ക്കുളത്ത്‌ കുഴിപ്പന്‍ തിരമാലകള്‍

സ്വന്തം ലേഖകൻUpdated: Wednesday May 18, 2022

പുന്നയൂര്‍ക്കുളം അണ്ടത്തോട് കുഴിപ്പന്‍ തിരമാലകള്‍ കര കവര്‍ന്നപ്പോൾ

പുന്നയൂർക്കുളം > തീരമേഖലയിൽ   കുഴിപ്പൻ തിരമാലകൾ രൂപപ്പെട്ടു. തീരം കടലെടുത്തു. ദിവസങ്ങളായി തുടരുന്ന മഴയിലും കാറ്റിലും രൂപപ്പെട്ട കുഴിപ്പൻ തിരമാല മന്ദലാംകുന്ന്, കുമാരംപടി, പാപ്പാളി, അണ്ടത്തോട്, പെരിയമ്പലം, തങ്ങൾപ്പടി, മലപ്പുറം, തൃശൂർ ജില്ലാ അതിർത്തി തീരപ്രദേശമായ കാപ്പിരിക്കാട്, പാലപ്പെട്ടി, അജ്‌മീർ നഗർ എന്നീ കടലോരത്താണ് തീരം കവർന്ന് കൊണ്ടിരിക്കുന്നത്.
 
കടൽ ക്ഷോഭിച്ചതോടെ ചെറുവഞ്ചികളും മീൻപിടിത്ത ഉപകരണങ്ങളും മറ്റും  സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. ശക്തമായ കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ കടലോരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മീൻപിടിത്ത തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സഞ്ചാരികൾ കടൽകാണാനെത്തുമ്പോൾ കടലിൽ ഇറങ്ങരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top