20 April Saturday

പുന്നത്തൂർ കോട്ടയിലെ 
ഗൃഹപ്രവേശത്തിന് 47 ആണ്ട്

ടി ബി ജയപ്രകാശ്‌Updated: Sunday Jun 26, 2022
​ഗുരുവായൂർ > ഗുരുവായൂരിലെ വിചിത്രമായ  ഗൃഹപ്രവേശത്തിന്‌  47 ആണ്ട്.  ​ഗുരുവായൂർ ആനത്താവളത്തിലേക്ക് ആനകളെ പ്രവേശിപ്പിച്ചതിന് പറയുന്നതും ​ഗൃഹപ്രവേശം എന്ന് തന്നെയാണ്. 1975 ൽ പുന്നത്തൂർ രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന   9 ഏക്കർ 75 സെന്റ് സ്ഥലവും പുന്നത്തൂർ കോവിലകവും, 1,60,000 രൂപക്ക് ദേവസ്വം വാങ്ങി,  ഗജകേസരികൾക്ക്  വാസസ്ഥലമൊരുക്കുകയായിരുന്നു.
 
എട്ടുകെട്ട്‌ മാളികയും, കുളപ്പുരയും, പടിപ്പുരയും ചേർന്ന  സാമൂതിരിയുടെ ഗുരുവായൂരിലെ കോവിലകം വളപ്പിലാണ്‌ ആനകളെ തളച്ചിരുന്നത്‌.  ഇവിടെയാണ്‌ ഇപ്പോൾ  ശ്രീവത്സം ഗസ്റ്റ് ഹൗസ്‌ സ്ഥിതിചെയ്യുന്നത്‌. ആനകളുടെ എണ്ണം  26 ലെത്തിയപ്പോഴാണ് ​മറ്റൊരു സ്ഥലം കണ്ടെത്താൻ നിർബന്ധിതമായത്. 1975 ജൂൺ 26 ന് ആനകളെ ഘോഷയാത്രയായി ആനത്താവളത്തിലേക്ക് പ്രവേശിപ്പിച്ചു. ശീവേലിക്ക് എഴുന്നള്ളിച്ചിരുന്ന  " താരയും, മദപ്പാടിലായിരുന്ന പത്മനാഭനും, രാമചന്ദ്രനും, ചികിത്സയിലായിരുന്ന നാരായണൻകുട്ടി (എലൈറ്റ്), ജൂനിയർ ലക്ഷ്മി, രവീന്ദ്രൻ, എന്നിങ്ങനെ 6 ആനകളൊഴികെ, ഗജരാജൻ കേശവന്റെ നേതൃത്വത്തിൽ 20 ആനകൾ  ​ഘോഷയാത്രയോടെ  ആനത്താവളത്തിൽ പ്രവേശിച്ചു.
 
ഗംഭീരവെടിക്കെട്ടുമുണ്ടായി.  ആനക്കാർക്കും,മറ്റും വിഭവസമൃദ്ധമായ സദ്യ പുന്നത്തൂർ കോട്ടയിൽ നൽകി. ചുമതലക്കാരായിരുന്ന ഊരാളൻ മല്ലിശ്ശേരി കൃഷ്ണൻ നമ്പൂതിരി,ക്ഷേത്രം തന്ത്രി ചേന്നാസ് പരമേശ്വരൻ നമ്പൂതിരിപ്പാട്‌, അഡ്മിനിസ്ട്രേറ്റർ എൻ കെ നാരായണകുറുപ്പ്‌ , പുന്നത്തൂർകോവിലകം തറവാട്ടിലെ കാരണവർ ഗോദശങ്കരവലിയരാജ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.  ഇപ്പോൾ ആനകളുടെ എണ്ണം  44ആണ്.  ​ദേവസ്വത്തിൽനിന്നും വിരമിച്ച ഉദ്യോഗസ്ഥരുടെ വകയായി ഞായറാഴ്ച പകൽ 3 ന് പുന്നത്തൂർആനത്താവളത്തിൽ   ആനയൂട്ട് നടക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top