28 March Thursday

വയലാറിലും മേനാശേരിയിലും രക്തപതാക ഉയര്‍ന്നു ; പുന്നപ്രദിനം ഇരുപത്തിമൂന്നിന്

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021


ആലപ്പുഴ
രക്തസാക്ഷി സ്‌മരണകൾ അലയടിച്ചു. പുന്നപ്ര--–-വയലാർ സമരത്തിന്റെ 75–-ാം വാർഷിക വാരാചരണത്തിന്റെ ഭാഗമായി വയലാറിലും മേനാശേരിയിലും രക്തപതാക ഉയർന്നു.

വയലാർ രക്തസാക്ഷി മണ്ഡപത്തിൽ വ്യാഴാഴ്‌ച രാവിലെ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ പതാക ഉയർത്തി. മന്ത്രിമാരായ പി രാജീവ്, പി പ്രസാദ് എന്നിവർ സംസാരിച്ചു. എ എം ആരിഫ്‌ എംപി, ദലീമ ജോജോ എംഎൽഎ, സിപിഐ ജില്ലാസെക്രട്ടറി ടി ജെ ആഞ്ചലോസ് തുടങ്ങിയവർ പങ്കെടുത്തു. എൻ എസ് ശിവപ്രസാദ് അധ്യക്ഷനായി. വയലാറിൽ ഉയർത്താനുള്ള പതാക മേനാശേരി മണ്ഡപത്തിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി ബി ചന്ദ്രബാബു സിപിഐ സംസ്ഥാന കൗൺസിൽ അംഗം എം കെ ഉത്തമന് കൈമാറി.

മേനാശേരി രക്തസാക്ഷി മണ്ഡപത്തിൽ മുതിർന്നനേതാവ് എൻ കെ സഹദേവൻ വ്യാഴാഴ്‌ച വൈകിട്ട് പതാക ഉയർത്തി. ടി എം ഷെറീഫ്‌ അധ്യക്ഷനായി. 23നാണ്‌ പുന്നപ്രദിനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top