17 April Wednesday

വായ്‌പ തട്ടിപ്പ്‌ : കോൺഗ്രസ്‌ മണ്ഡലം 
പ്രസിഡന്റിനെതിരെയും പരാതി

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2023


പുൽപ്പള്ളി
പുൽപ്പള്ളി സഹകരണ ബാങ്കിലെ വായ്‌പാ തട്ടിപ്പിൽ കൂടുതൽ കോൺഗ്രസ്‌ നേതാക്കൾക്കെതിരെ പരാതി. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റും ബാങ്ക്‌ മുൻ ഡയറക്ടറുമായ വി എം പൗലോസിനെതിരെയാണ്‌  ആലൂർകുന്ന്‌ സ്വദേശിനി ദീപ ഷാജി പുൽപ്പള്ളി പൊലീസിൽ പരാതി നൽകി‌യത്‌. പരാതിക്കാരിയുടെ  ഭർത്താവിന്റെ പേരിൽ ഭർതൃസഹോദരനും ബാങ്ക്‌ ഭരണസമിതി അംഗവുമായ വി എം പൗലോസ്‌ വൻതുക വായ്‌പ എടുത്തിരുന്നു. ദീപയുടെ ഭർത്താവ്‌ ഷാജിയുടെ പേരിൽ 45 ലക്ഷം രൂപയുടെ ബാധ്യതയാണിപ്പോഴുള്ളത്‌. ഷാജി മൂന്നുവർഷംമുമ്പ്‌ മരിച്ചു. ഏറെ മാനസിക സമ്മർദത്തിലാണെന്നും വായ്‌പാ ഇടപാടെല്ലാം പൗലോസാണ് തീർക്കേണ്ടതെന്നും ഒരു രൂപ പോലും താൻ കൈപ്പറ്റിയിട്ടില്ലെന്നും മരിക്കുന്നതിനു മുൻപ്‌ ഷാജി പറഞ്ഞതായി ദീപ വെളിപ്പെടുത്തി.

ബാങ്ക്‌ മുൻ പ്രസിഡന്റ് കെപിസിസി ജനറൽ സെക്രട്ടറിയായിരുന്ന കെ കെ അബ്രഹാമിനൊപ്പം വിജിലൻസ്‌ എടുത്ത കേസിലും പൗലോസ് പ്രതിയാണ്‌‌.  തറവാട്‌ വീട്‌ പണയപ്പെടുത്തിയാണ് പൗലോസ്‌ വായ്‌പയെടുത്തത്.‌ കൈപ്പറ്റാത്ത തുക അടയ്‌ക്കാൻ നിർവാഹമില്ലെന്ന്‌ രണ്ട്‌ മക്കളുടെ അമ്മയും വിധവയുമായ ദീപ  പറയുന്നു. ഭർത്താവിന്റെ പേരിലെടുത്ത വായ്‌പ ആരുടെ അക്കൗണ്ടിലേക്കാണ്‌ പോയതെന്ന്‌ കണ്ടെത്തണമെന്നും പരാതിയിലുണ്ട്. തട്ടിപ്പിനിരയായ കൂടുതൽ പേർ പരാതി നൽകാൻ തീരുമാനിച്ചിട്ടുണ്ട്‌.  ഇവർ കലക്ടർക്കും പരാതി നൽകി.
2015 മുതൽ 2018 വരെ 42 വായ്‌പകളിലായി 5.62 കോടി രൂപയുടെ തട്ടിപ്പ്‌ നടന്നതായി വിജിലൻസ്‌ കുറ്റപത്രത്തിലും വ്യക്തമാക്കിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top