24 April Wednesday

ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പിലെക്കുള്ള പരീക്ഷകള്‍ക്ക് മാറ്റമില്ല: പിഎസ് സി

വെബ് ഡെസ്‌ക്‌Updated: Friday Sep 11, 2020

തിരുവനന്തപുരം> ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പില്‍ (കാറ്റഗറി നമ്പര്‍ 233/19) അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍, ആരോഗ്യ വകുപ്പില്‍ അസിസ്റ്റന്റ് സര്‍ജന്‍/കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 305/19, 234/19, 235/19, 329/19) എന്നീ തസ്തികകളിലേക്ക് 2020 സെപ്തംബര്‍ 12-ാം തീയതി ശനിയാഴ്ച നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്ന ഒ.എം.ആര്‍. പരീക്ഷ യാതൊരു മാറ്റവുമില്ലാതെ മുന്‍നിശ്ചയിച്ച പ്രകാരം നടത്തുമെന്ന് പബ്ലിക് സര്‍വീസ് കമ്മീഷന്‍. കോവിഡ് പോസിറ്റീവ് ആയ ഉദ്യോഗാര്‍ത്ഥികള്‍ക്കും പരീക്ഷ എഴുതുവാനുളള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

ഉദ്യോഗാര്‍ത്ഥികള്‍ കോവിഡ് പ്രോട്ടോക്കോള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതാണ്. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നീട്ടി

    കാറ്റഗറി നമ്പര്‍ 10/20 മുതല്‍ 45/20 വരെയുള്ള വിജ്ഞാപനങ്ങളുടെ  ലഘു വിജ്ഞാപനങ്ങള്‍ പത്രമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുവാന്‍ കാലതാമസം നേരിട്ടതിനാല്‍ ഈ വിജ്ഞാപനങ്ങള്‍ പ്രകാരം അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 2020 സെപ്തംബര്‍ 23 അര്‍ദ്ധരാത്രി 12 മണി വരെ നീട്ടിയതായും പിഎസ് സി അറിയിച്ചു




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top