തിരുവനന്തപുരം > കനത്ത മഴയുടെ പശ്‌ചാത്തലത്തിൽ തിരുവനന്തപുരത്ത് തിരുവനന്തപുരം ജില്ലയിൽ 4,5 തീയതികളിൽ നടത്താൻ നിശ്ചയിച്ച പിഎസ്‌സി പരീക്ഷകൾ മാറ്റി. ജയിൽ വകുപ്പിൽ അസസ്റ്റന്റ് പ്രിസൺ ഓഫിസർ (കാറ്റഗറി നമ്പർ 600/ 2021, 173/2021, 174/2021, 175/2021, 274/2021, 531/2021, 680/2021 - ജനറൽ, എൻസിഎ ഒഴിവുകൾ) തസ്തികയിലേക്ക് നാലാഞ്ചിറ മാർ ഇവാനിയോസ് കോളേജ് ഗ്രൗണ്ട്, പേരൂർക്കട എസ്എപി പരേഡ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ശാരീരിക അളവെടുപ്പ്, കായികക്ഷമതാ പരീക്ഷ എന്നിവയാണ് മാറ്റിവച്ചത്.
പുതുക്കിയ തീയതി പ്രൊഫൈൽ സന്ദേശം മുഖേന പിന്നീട് അറിയിക്കും. മറ്റു ജില്ലകളിൽ പരീക്ഷകൾക്ക് മാറ്റമില്ല
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..