25 April Thursday

പിഎസ്‌‌സി പൊതുപ്രാഥമിക പരീക്ഷാ തീയതി നിശ്ചയിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 19, 2021

തിരുവനന്തപുരം> എസ്എസ്എൽസി വരെ വിദ്യാഭ്യാസ യോഗ്യതയുള്ള തസ്തികകളിലേക്ക്‌ പിഎസ്‌സി നടത്തുന്ന  പൊതു പ്രാഥമിക പരീക്ഷാ തീയതിയായി. നാല് ഘട്ടങ്ങളിലായാണ് പരീക്ഷ.

ഫെബ്രുവരി  20, 25, മാർച്ച് 6, 13 എന്നീ തീയതികളിലാകും പരീക്ഷകൾ. ഉദ്യോഗാർഥികൾക്ക് ഫെബ്രുവരി 10 മുതൽ അഡ്മിഷൻ ടിക്കറ്റുകൾ പ്രൊഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്യാം. പരീക്ഷാ തീയതി, പരീക്ഷാ സമയം, പരീക്ഷാ കേന്ദ്രം എന്നിവയുടെ വിശദാംശങ്ങൾ അഡ്മിഷൻ ടിക്കറ്റിൽ ലഭിക്കും. പരീക്ഷയുടെ സിലബസ് നേരത്തെ  പിഎസ്‌സി പ്രസിദ്ധീകരിച്ചു.

2020ൽ വിജ്ഞാപനം ചെയ്ത് ഇതേ യോഗ്യതയുള്ള തസ്തികകൾ കൂടി ഈ പൊതുപ്രാഥമിക പരീക്ഷയിൽ ഉൾപ്പെടും. അതാത് തസ്തികയ്ക്ക് വേണ്ടിയുള്ള പ്രാഥമിക ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് രണ്ടാംഘട്ട പരീക്ഷ നടത്തും.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top