20 April Saturday

ബ്രഹ്മപുരം തീപിടിത്തം; മാലിന്യ നിർമ്മാർജനത്തിന് ശാശ്വത പരിഹാരം കണ്ടെത്തണം: പ്രോഗ്രസീവ് ടെക്കീസ്

വെബ് ഡെസ്‌ക്‌Updated: Thursday Mar 9, 2023

കൊച്ചി> ബ്രഹ്മപുരത്തു നിന്നും വരുന്ന പുകയിൽ നിന്ന് കാക്കനാട്, ഇൻഫോപാർക്ക് നിവാസികളെ രക്ഷപെടുത്തണമെന്നും മാലിന്യ നിർമ്മാർജനത്തിന് ശാശ്വത പരിഹാരം കണ്ടെത്തണമെന്നും പ്രോഗ്രസീവ് ടെക്കീസ് ആവശ്യപ്പെട്ടു.

ദിവസങ്ങളായി വിഷപുക തുടർച്ചയായി ശ്വസിക്കുന്നതുമൂലം കുട്ടികളും പ്രായമുള്ളവരുമടക്കം എല്ലാവരും ദേഹാസ്വാസ്യത്തിലേക്ക് നിങ്ങിക്കൊണ്ടിരിക്കുകയാണ്. പ്രദേശത്ത് അടിയന്തിരമായി ചെയ്യേണ്ട അഞ്ച് നിർദ്ദേശങ്ങളും പ്രോഗ്രസീവ് ടെക്കീസ്  മുന്നോട്ടുവെച്ചു.


1. വിഷപുക പടർന്നിട്ടുള്ള ഭാഗത്ത് ജനങ്ങളുടെ സാന്നിദ്ധ്യം കുറക്കാനാവശ്യമായ നടപടി, ഓഫീസുകൾക്ക് വർക്ക് ഫ്രം ഹോം, സ്‌കൂളുകൾക്കും കോളേജുകൾക്കും ഓൺലൈൻ പഠനം തുടങ്ങിയവ ഏർപ്പെടുത്തണം

2. ആവശ്യം ഉള്ളവർക്ക് പ്രാഥമിക ആരോഗ്യ സഹായം ഏർപ്പെടുത്തുക.

3. ഇനിയും പുക ഉയരാൻ ഉള്ള സാഹചര്യം ഉണ്ടായാൽ പ്രദേശ വാസികൾക്ക് മുന്നറിയിപ്പ് കൊടുക്കുക

4. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കർശനമായി നിയന്ത്രിക്കുക, ഉപരോധം ഏർപ്പെടുത്തുക.

5. മാലിന്യങ്ങൾ ഉറവിടങ്ങളിൽ തന്നെ സംസ്കരിക്കാൻ ഉള്ള നടപടികൾ സ്വീകരിക്കുക, ബോധവത്കരണം നടത്തുക.


 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top