25 April Thursday

പ്രൊഫഷണല്‍ സ്റ്റുഡന്റ്‌സ് സമ്മിറ്റ് ഫെബ്രുവരി 11ന്‌ ; ലോഗോ മന്ത്രി പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 25, 2023


തിരുവനന്തപുരം
ഉന്നത വിദ്യാഭ്യാസ വകുപ്പും അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമും (അസാപ്) ചേർന്ന്‌ സംഘടിപ്പിക്കുന്ന പ്രൊഫഷണൽ സ്റ്റുഡന്റ്‌സ് സമ്മിറ്റ് ഫെബ്രുവരി 11ന് അങ്കമാലിയിലെ അഡലക്‌സ്‌ ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ നടക്കും. പ്രൊഫഷണൽ വിദ്യാർഥികളെ വ്യവസായ മേഖലയുമായി അടുപ്പിക്കുന്നതിനും നവീന ആശയങ്ങൾ പങ്കുവയ്‌ക്കുന്നതിനുമാണ്‌ സമ്മിറ്റ്‌. ലോഗോ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അസാപ് സിഎംഡി ഉഷ ടൈറ്റസിന് നൽകി പ്രകാശിപ്പിച്ചു.

മൂന്നാമത് സ്റ്റുഡന്റ്‌സ് സമ്മിറ്റ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. കോവിഡ് വാക്‌സിൻ ആഭ്യന്തരമായി വികസിപ്പിച്ച ആദ്യ കമ്പനിയായ ഭാരത് ബയോടെക്കിന്റെ ചെയർമാനും ശാസ്ത്രജ്ഞനുമായ ഡോ. കൃഷ്ണ എല്ല മുഖ്യാതിഥിയാകും. എൻജിനിയറിങ്, മെഡിസിൻ, അഗ്രികൾചർ, നിയമം, മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിലെ 2000 വിദ്യാർഥികളാണ് സമ്മേളനത്തിൽ പങ്കെടുക്കുക. ഇവർക്ക്‌ വ്യവസായ, അക്കാദമിക് പ്രമുഖരുമായി ആശയവിനിമയം നടത്താൻ വേദിയൊരുക്കും. കേരളത്തെ വിജ്ഞാന സമ്പദ്‌വ്യവസ്ഥയായി വികസിപ്പിക്കുകയെന്ന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യസാക്ഷാൽക്കാരത്തിന്‌ സമ്മിറ്റ് സഹായകമാകുമെന്ന്‌ മന്ത്രി ആർ ബിന്ദു പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top