27 April Saturday

സംസ്ഥാനത്ത് ജൂൺ ഏഴ്‌ മുതൽ സ്വകാര്യ ബസുകൾ സമരത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday May 23, 2023

തിരുവനന്തപുരം > സംസ്ഥാനത്ത് ജൂൺ 7 മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം. 12 ബസ് ഉടമസ്ഥ സംഘടനകളുടെ  കമ്മിറ്റിയായ ബസ് ഓണേഴ്‌സ്  സംയുക്ത സമരസമിതിയാണ് സമരം പ്രഖ്യാപിച്ചത്‌.

വിദ്യാർത്ഥികളുടെ ബസ് ചാർജ് മിനിമം 5 രൂപയെങ്കിലും ആക്കി ഉയർത്തണമെന്ന ജസ്റ്റിസ്  രാമചന്ദ്രൻ കമ്മിഷൻ റിപ്പോർട്ട് അംഗീകരിക്കണമെന്നാണ്  ഇവരുടെ പ്രധാന ആവശ്യം. മിനിമം 5 രൂപയായും യാത്രാ നിരക്കിൻ്റെ പകുതിയായും വർധിപ്പിക്കണമെന്നത് ഇതിലുൾപ്പെടുന്നു. നിലവിൽ സർവീസ് നടത്തുന്ന എല്ലാ സ്വകാര്യ ബസുകളുടേയും പെർമിറ്റ് അതേപടി നിലനിർത്തണമെന്നും ലിമിറ്റഡ് സ്റ്റോപ് ബസുകൾ തുടരാൻ അനുവദിക്കണമെന്നും കൂടി ബസ് ഉടമകൾ ആവശ്യപ്പെടുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top