25 April Thursday

കൊച്ചിയിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Nov 16, 2022

കൊച്ചി> കൊച്ചിയിൽ ഇന്ന് സ്വകാര്യബസുകൾ പണിമുടക്കി. ബസ് തൊഴിലാളികൾക്കും ഉടമകൾക്കുമെതിരെ അന്യായമായി പൊലീസും മോട്ടോർ വാഹനവകുപ്പും കേസ് എടുക്കുന്നതിൽ പ്രതിഷേധിച്ചാണ് ബസ് ഉടമകളുടെ സൂചനാ സമരം. നടപടികൾ നിർത്തി വച്ചില്ലെങ്കിൽ 30 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നാണ് ആഹ്വാനം.

സ്വകാര്യ ബസ് പണിമുടക്കിന്റെ സാഹചര്യത്തിൽ കെഎസ്ആർടിസി ഇന്ന് അധിക സർവീസ് നടത്തും. ഫോർട്ട്‌ കൊച്ചി മേഖലകളിലേക്ക് കൂടുതൽ സർവീസ് ഒരുക്കി. ആവശ്യമുള്ള റൂട്ടുകളിൽ കൂടുതൽ സർവീസുകൾ ഒരുക്കുമെന്നും കെഎസ്ആർടിസി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top