16 July Wednesday

സ്വകാര്യബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jan 30, 2023

ഇന്‍സെറ്റില്‍ യൂസഫ്‌

അമ്പലത്തറ> പാറപ്പള്ളിയില്‍ സ്വകാര്യബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. പനത്തടി സ്വദേശി യൂസഫ് ആണ് മരിച്ചത്. പാറപ്പള്ളിക്കടുത്ത് തിങ്കള്‍ രാവിലെയാണ് അപകടം.

 കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന കുറ്റിക്കോല്‍ കൊട്ടോടി വഴി ഓടുന്ന ശ്രീയ ബസും പാണത്തൂര്‍ ഭാഗത്തേക്ക് പഴങ്ങളുമായി പോവുകയായിരുന്ന പിക്കപ്പുമാണ് കൂട്ടിയിടിച്ചത്. പിക്കപ്പ് ഡ്രൈവറാണ് മരിച്ച യൂസഫ്. വാന്‍ പൂര്‍ണമായി തകര്‍ന്നു.
 
വാഹനത്തില്‍ കുടുങ്ങിയ യുവാവിനെ ഫയര്‍ ഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു
 
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top