23 April Tuesday

രാഷ്‌ട്രപതിയുടെ സന്ദർശനം; തിരുവനന്തപുരം നഗരത്തിൽ രണ്ടു ദിവസം ഗതാഗത ക്രമീകരണം

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2023

തിരുവനന്തപുരം > രാഷ്‌ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് വെള്ളി, ശനി ദിവസങ്ങളിൽ നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. വെള്ളിയാഴ്‌ച തൈക്കാട്, വിമൻസ് കോളേജ്, ബേക്കറി ജങ്‌ഷൻ, ആശാൻ സ്ക്വയർ, പാറ്റൂർ, പേട്ട, ചാക്ക ഓൾസെയിൻസ്, ശംഖുംമുഖം, ഡൊമസ്റ്റിക് എയർപോർട്ട് വരെയുള്ള റോഡിലും, ആശാൻ സ്‌ക്വയർ സർവീസ് റോഡ്, പാളയം, എൽഎംഎസ്, മ്യൂസിയം, വെള്ളയമ്പലം, കവടിയാർ, ഉദയപാലസ് കൺവൻഷൻ സെന്റർ വരെയും റോഡിൽ നിയന്ത്രണമുണ്ടാകും.

ശനിയാഴ്‌ച തൈക്കാട്, വിമൻസ് കോളേജ്, ബേക്കറി ജങ്‌ഷൻ, ആശാൻ സ്ക്വയർ, പാറ്റൂർ, പേട്ട, ചാക്ക ഓൾസെയിൻസ്, ശംഖുംമുഖം, ഡൊമസ്റ്റിക് എയർപോർട്ട്  വരെയുള്ള റോഡുകളിലുമാണ് നിയന്ത്രണം. ഇരുവശങ്ങളിലും വാഹനം നിർത്തിയിടാൻ അനുവദിക്കില്ല. നിർത്തിയട്ടാൽ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കി നിയമ നടപടി സ്വീകരിക്കും. ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികളും നിർദേശങ്ങളും 9497930055, 9497990006, 9497980001 എന്നീ നമ്പറുകളിൽ അറിയിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top