09 December Saturday

താങ്ങായി കെടാവിളക്കും ജ്വാലയും; പോർട്ടൽ പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 4, 2023


കൊച്ചി > ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലുള്ള പിന്നാക്കവിഭാഗ വിദ്യാർഥികളുടെ പ്രീമെട്രിക് സ്‌കോളർഷിപ് കേന്ദ്രസർക്കാർ നിർത്തലാക്കിയതിനുപകരമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ‘കെടാവിളക്ക്‌’ സ്കോളർഷിപ് പദ്ധതി പോർട്ടലിന്റെ പ്രകാശിപ്പിക്കൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. നിയമ ബിരുദധാരികളായ പട്ടികവിഭാഗക്കാരെ എജി ഓഫീസിലും ഗവ. പ്ലീഡർമാരുടെ ഓഫീസുകളിലും പ്രവൃത്തിപരിചയത്തിന് ഓണറേറിയത്തോടെ നിയമിക്കുന്ന ‘ജസ്റ്റിസ് വെൽഫെയർ ആൻഡ് ലീഗൽ അസിസ്റ്റൻസ്’ (ജ്വാല) പദ്ധതിയുടെ ഉദ്ഘാടനം വ്യവസായമന്ത്രി പി രാജീവ്‌ നിർവഹിച്ചു.

മാലിന്യമുക്ത നവകേരള പ്രതിജ്ഞയോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. മേയർ എം അനിൽകുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മന്ത്രി കെ രാധാകൃഷ്ണൻ അധ്യക്ഷനായി. മന്ത്രി എം ബി രാജേഷ്, ഹൈബി ഈഡൻ എംപി, എംഎൽഎമാരായ പി വി ശ്രീനിജിൻ, കെ എൻ ഉണ്ണിക്കൃഷ്ണൻ, ടി ജെ വിനോദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കെ എ അൻസിയ, പി ആർ  റെനീഷ്, സുധ ദിലീപ്കുമാർ, സുനിത ഡിക്‌സൺ, വി വി  പ്രവീൺ, സി രാജേന്ദ്രൻ, ആർ ദാമോദരൻ, കെ സന്ധ്യ, അനിൽ ഭാസ്‌കർ, അഡ്വ. ഉദയൻ പൈനാക്കി, കെ ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top