29 March Friday
പ്രതിപക്ഷനേതാവ് ഹിന്ദു ഐക്യവേദി പരിപാടിയിൽ പങ്കെടുത്തത്‌ ചർച്ചയായിരുന്നു

പ്രതിപക്ഷനേതാവിന്റെ മണ്ഡലത്തിൽ ബാലഗോകുലം പരിപാടിയിൽ ഉദ്ഘാടകയായി എഐസിസി അംഗം

സ്വന്തം ലേഖകൻUpdated: Thursday Aug 18, 2022

വത്സല പ്രസന്നകുമാര്‍ ബാലഗോകുലം ശോഭയാത്ര ഉദ്ഘാടനം ചെയ്യുന്നു (വലത്‌), ഹിന്ദുഐക്യവേദി നേതാവ് ആര്‍ വി ബാബു സമീപം

പറവൂർ > ശ്രീകൃഷ്‌ണ‌ജയന്തിയുടെ ഭാഗമായി ബാലഗോകുലം സംഘടിപ്പിച്ച ശോഭായാത്ര എഐസിസി അംഗം വത്സല പ്രസന്നകുമാർ ഉദ്ഘാടനം ചെയ്‌തത് വിവാദത്തിലേക്ക്. പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ മണ്ഡലത്തിൽ നടന്ന സംഭവം കോൺഗ്രസ് നേതൃത്വത്തിലും അണികളിലും ഞെട്ടലുണ്ടാക്കി. പെരുവാരം ക്ഷേത്രനടയിൽ ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ആർ വി ബാബു അടക്കം ഒട്ടേറെ സംഘപരിവാർ നേതാക്കൾ പങ്കെടുത്ത ചടങ്ങിലാണ് കോൺഗ്രസ് നേതാവ് ഉദ്ഘാടകയായത്.

പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഹിന്ദു ഐക്യവേദിയുടെ പരിപാടിയിൽ പങ്കെടുത്തത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. അതിനുപിന്നാലെ കെപിസിസി ജനറൽ സെക്രട്ടറി, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിരുന്ന വത്സല പ്രസന്നകുമാർ ഹിന്ദു പരിവാർ സംഘടനയുടെ പരിപാടിയിൽ പങ്കെടുത്തതിന്റെ കാരണം കോൺഗ്രസ് നേതൃത്വം വിശദീകരിക്കേണ്ടിവരും. 10 വർഷം നഗരസഭാ അധ്യക്ഷയായിരുന്ന ഇവർ, എ വിഭാഗത്തിനൊപ്പമായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിൽ സംഘപരിവാറിന്റെ സഹായം അഭ്യർഥിച്ച് സതീശൻ, തന്നെ സമീപിച്ചിരുന്നു എന്ന ആർ വി ബാബുവിന്റെ വെളിപ്പെടുത്തലിനുപിന്നാലെ എഐസിസി അംഗം ബാലഗോകുലം പരിപാടിയിൽ പങ്കെടുത്തത് വരുംദിവസങ്ങളിൽ കൂടുതൽ ചർച്ചകൾക്ക് വഴിയൊരുക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top